ബ്ലോക്ക് ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിംഗ്

Wednesday 18 June 2025 12:00 AM IST

തൃശൂർ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജക മണ്ഡല കരട് വിഭജന നിർദ്ദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീർപ്പാക്കുന്നതിനായുള്ള പബ്ലിക് ഹിയറിംഗ് 23ന് രാവിലെ 11.30ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ മുമ്പാകെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയും നേരിട്ടോ രജിസ്റ്റേഡ് പോസ്റ്റ് മുഖാന്തരമോ ജൂൺ 10 വരെ ലഭിച്ച പരാതികൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ അനുവദിക്കൂ. നിശ്ചിത സമയപരിധിക്കു മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ള ഓരോരുത്തർക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഹിയറിംഗ് നോട്ടീസ് നൽകും.