സമാധാനം അകലെ,​ മൊസാദ് ആസ്ഥാനം തകർത്ത് ഇറാൻ, യുദ്ധ കമാൻഡറെ വധിച്ച് ഇസ്രയേൽ

Wednesday 18 June 2025 12:00 AM IST

ടെൽ അവീവ്: ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാനമായ ടെഹ്റാനിലും വൻസ്ഫോടനങ്ങളുണ്ടായി.

ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.

ഇറാൻ സേനയുടെ യുദ്ധ കമാൻഡറായി നാലുദിവസം മുൻപ് നിയമിതനായ അലി ഷദ്മാനിയെ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതേ തുടർന്നാണ് 'ഖതം അൽ അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് (ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)' മേധാവിയായി ഷദ്മാനിയെ അയത്തൊള്ള അലി ഖമനേയി നിയമിച്ചത്. ഖമനേയിയുടെ അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു ഷദ്മാനി. ഷദ്മാനിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

ഇറാൻ തങ്ങൾക്കുനേരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇതുവരെ പ്രയോഗിച്ചതായി ഇസ്രയേൽ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് ടെഹ്‌റാനിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളുണ്ടായി. സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിനും മറ്റു സർക്കാർ ഓഫീസുകൾക്കും സമീപം കറുത്ത പുക ഉയർന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ കൂറ്റൻ ബസ് ടെർമിനൽ അഗ്നിഗോളമായി.

ആണവ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം കനത്ത ആഘാതം സൃഷ്ടിച്ചതായി ഐ.എ.ഇ.എ സ്ഥിരീകരിച്ചു.

ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

ട്രം​പി​ന്റെ ശാസനം

ഇ​റാ​ൻ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വ് ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി​ ​ഉ​ട​ൻ​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ ശാസനം.​ ടെ​ഹ്‌​റാ​ൻ​ ​നി​വാ​സി​ക​ളോ​ട് ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ഒ​ഴി​ഞ്ഞു​പോ​കാ​നും ട്രം​പ് ​ മുന്നറി​യി​പ്പ് ന​ൽ​കി.​ ​ വെ​ടി​നി​റു​ത്ത​ല​ല്ല,​പ​ക​രം​ ​യ​ഥാ​ർ​ത്ഥ​ ​അ​ന്ത്യ​മാ​യി​രി​ക്കും​ ​ഉ​ണ്ടാ​കു​ക​യെ​ന്നാ​ണ് ​ട്രം​പി​ന്റെ​ ​പ്ര​സ്താ​വ​ന.​ ​ ഇ​സ്ര​യേ​ലി​ന് ​സ്വ​യം​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​മു​ണ്ടെ​ന്നും​ ​സു​ര​ക്ഷ​യ്ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​കാ​ന​ഡ​യി​ൽ​ ​ന​ട​ന്ന​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​ ​അം​ഗീ​ക​രി​ച്ച​ ​പ്ര​മേ​യ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​

110 വി​ദ്യാ​ർ​ത്ഥി​ക​ൾ​ ഇ​ന്നെ​ത്തും

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​റാ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ടെ​ഹ്‌​റാ​നി​ൽ​ ​നി​ന്ന് ​ഒ​ഴി​പ്പി​ച്ച​ 110​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഇ​ന്ന് ​അ​ർ​മേ​നി​യ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​യെ​രേ​വ​നി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ൽ​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ക്കും.​ ​സ്വ​ന്ത​മാ​യി​ ​വാ​ഹ​ന​ങ്ങ​ളു​ള്ള​ ​മ​റ്റ് ​ഇ​ന്ത്യ​ൻ​ ​പൗ​ര​ൻ​മാ​രോ​ട് ​ടെ​ഹ്‌​റാ​നി​ൽ​ ​നി​ന്ന് ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ​മാ​റാ​ൻ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​അ​ർ​മേ​നി​യ​യി​ലേ​ക്ക് ​പോ​കാ​ൻ​ ​എം​ബ​സി​ ​സൗ​ക​ര്യ​മൊ​രു​ക്കും. ടെ​ഹ്‌​റാ​നി​ലെ​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​ചി​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ബ​സി​ൽ​ ​ഖോം​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​മാ​റി.​ ​ത​ല​സ്ഥാ​ന​മാ​യ​ ​ടെ​ഹ്‌​റാ​നി​ൽ​ ​നി​ന്ന് 150​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​ഇ​വി​‌​ടം​ ​താ​ര​തമ്യേന ​സു​ര​ക്ഷി​ത​മാ​ണ്.​ ​ ​സാ​ദ്ധ്യ​മാ​യ​ ​എ​ല്ലാ​ ​സ​ഹാ​യ​ങ്ങ​ളും​ ​ന​ൽ​കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​നി​ര​ന്ത​രം​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന് ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​അ​റി​യി​ച്ചു.

ഡ​ൽ​ഹി​ ​ക​ൺ​ട്രോ​ൾ​ ​റൂം 1800118797, +91​-11​-23012113 s​i​t​u​a​t​i​o​n​r​o​o​m​@​m​e​a.​g​o​v.​in