ഗാസയിൽ ഇസ്രയേൽ ആക്രമണം: 80 മരണം

Wednesday 18 June 2025 12:11 AM IST

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 80 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഭക്ഷണമുൾപ്പെടെയുള്ള അവശ്യ വസ്തുക്കളുമായെത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്നവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഖാ​​ൻ യൂ​നു​സി​ലെ ബ​നീ സു​ഹൈ​ല​യി​ൽ യു.​എ​ന്നി​നു കീ​ഴി​ലെ ലോ​ക ഭ​ക്ഷ്യ പ്രോ​ഗ്രാം ന​ട​ത്തു​ന്ന കേ​ന്ദ്ര​ത്തി​നു സ​മീ​പം ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ല​സ്തീ​നി​ക​ളാ​ണ് ഭ​ക്ഷ​ണം കാ​ത്ത് വ​രി​നി​ന്നി​രു​ന്ന​ത്. ഇ​വ​ർ​ക്കു നേ​രെ ഡ്രോ​ണു​ക​ൾ ര​ണ്ട് മി​സൈ​ൽ വ​ർ​ഷി​ച്ച​തി​ന് പി​റ​കെ 300 മീ​റ്റ​ർ ദൂ​രെ​യു​ണ്ടാ​യി​രു​ന്ന ടാ​ങ്കു​ക​ളി​ൽ​നി​ന്ന് ഷെ​ല്ലു​ക​ളും പ​തി​ച്ചു. 56 പേ​ർ ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. റ​ഫ​യി​ലെ അ​ൽ​ആ​ലം ഭാ​ഗ​ത്ത് സ​മീ​പ ആ​ക്ര​മ​ണ​ത്തി​ൽ 30ഓ​ളം പേ​രും മ​രി​ച്ചു.

ഇ​ത്ത​രം ഭ​ക്ഷ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി വോ​ൾ​ക​ർ ട​ർ​ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ മൊ​ത്തം 74 പേ​രെ ഇ​സ്ര​യേ​ൽ വ​ധി​ച്ച​താ​യി ഗാസ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യത്തിന്റെ റി​പ്പോ​ർ​ട്ട്.