വിവരങ്ങൾ അപ് ലോഡ് ചെയ്യണം

Wednesday 18 June 2025 1:49 AM IST

കോട്ടയം: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കോട്ടയം ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ വിവരങ്ങൾ ക്ഷേമനിധിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ ആയി പണം അടയ്ക്കുന്ന സംവിധാനത്തിലേക്ക് മാറണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. എസ്.എസ്.എൽ.സി ബുക്ക്, ആധാർ, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് ,ക്ഷേമനിധി കാർഡ്, ക്ഷേമനിധി ബുക്കുകൾ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ അംശദായ അടവ് വിവരങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങളും അംശദായ അടവ് വിവരങ്ങളും ഓൺലൈൻ വഴി ചേർത്ത് അംഗീകരിച്ചാൽ മാത്രമേ ബോർഡ് നൽകുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുകയുള്ളൂ. റിട്ടയർമെന്റ് തീയതിക്ക് മുൻപ് അംശദായം പൂർണ്ണമായി അടച്ചവർക്ക് മാത്രമേ പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ഫോൺ: 04812300762.