അൽപ്പം കറിവേപ്പില മതി, നര പൂർണമായും മാറ്റാം; ഈ ആയുർവേദ ഡൈ പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

Wednesday 18 June 2025 3:14 PM IST

പ്രായമായവരെയും കുട്ടികളെയും ഉൾപ്പെടെ അലട്ടുന്ന പ്രശ്‌നമാണ് നര. അകാലനര കാരണം കുട്ടികൾ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഭൂരിഭാഗംപേരും നരയ്‌ക്ക് പരിഹാരമായി കെമിക്കൽ ഡൈ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, കെമിക്കൽ ഡൈയുടെ ഉപയോഗം അലർജിക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അതിനാൽ, നര പൂർണമായും മാറ്റാൻ സഹായിക്കുന്ന ഒരു നാച്വറൽ ഹെയർ ഡൈ പരിചയപ്പെടാം. ഇതിനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം മതി. ഈ ഡൈയ്‌ക്ക് വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നും ഇത് തയ്യാറാക്കേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 1 ഗ്ലാസ്

ചായപ്പൊടി - 1 ടേബിൾസ്‌പൂൺ

ഗ്രാമ്പു - 3 എണ്ണം

കറ്റാർവാഴ ജെൽ - 4 ടേബിൾസ്‌പൂൺ

പനിക്കൂർക്കയില - 3 എണ്ണം

കറിവേപ്പില - ഒരുപിടി

മൈലാഞ്ചിപ്പൊടി - 2 ടീസ‌്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ചായപ്പൊടിയും ഗ്രാമ്പുവുമിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത് മാറ്റിവയ്‌ക്കുക. നല്ല വൃത്തിയുള്ള മിക്‌സി ജാറിലേക്ക് കറ്റാർവാഴ ജെൽ, പനിക്കൂർക്കയില, കറിവേപ്പില എന്നിവയിട്ട് നേരത്തേ തയ്യാറാക്കിവച്ച കട്ടൻചായയും ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ വെള്ളമെടുത്ത് അതിലേക്ക് മൈലാഞ്ചിപ്പൊടി കൂടി ചേർത്ത് യോജിപ്പിച്ച് 10 മണിക്കൂർ മാറ്റിവയ്‌‌ക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒറ്റ ഉപയോഗത്തിൽ തന്നെ മുടിയിലെ നര ഭൂരിഭാഗവും മാറുന്നതാണ്.