ഫ്രിഡ്‌ജ് വയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണികിട്ടും, ദിവസങ്ങൾക്കുള്ളിൽ പണം ചോരും

Wednesday 18 June 2025 4:21 PM IST

ഇന്നത്തെ കാലത്ത് സാധാരണക്കാരുടെ വീടുകളിൽ സഹിതം കാണുന്ന ഒന്നാണ് ഫ്രിഡ്‌ജ്. പാകം ചെയ്തതവും ചെയ്യാത്തതുമായ ആഹാരങ്ങൾ മിക്കവരും ദിവസങ്ങളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്. എല്ലാദിവസവും ഉപയോഗിക്കുന്ന ഒന്നാണെങ്കിലും ഫ്രിഡ്‌ജിന്റെ ശരിയായ ഉപയോഗം പലർക്കും അറിവുണ്ടായിരിക്കുകയില്ല. ശരിയായ രീതിയിലല്ല ഉപയോഗമെങ്കിൽ ഫ്രിഡ്‌ജ് പെട്ടെന്ന് കേടാവുകയോ കറന്റ് കൂടുതലായി വലിച്ചെടുക്കുകയോ ചെയ്യും. രണ്ടായാലും ഉടമയുടെ കയ്യിൽ നിന്ന് പണം ചോരുമെന്നതിൽ സംശയമില്ല.

ഫ്രിഡ്‌‌ജ് മുറിയിൽ വയ്ക്കുമ്പോൾ ചുമരിൽ നിന്ന് എത്ര ദൂരം അകലെയായിരിക്കണമെന്നത് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഫ്രിഡ്‌ജിന്റെയും ചുമരിന്റെയും ഇടയിൽ കൃത്യമായി അകലമിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. പിൻവശത്തെ ഭിത്തിയിൽ നിന്ന് കുറഞ്ഞത് നാല് ഇഞ്ച്, മുകളിലെ ക്യാബിനറ്റോ തട്ടോ നിന്ന് രണ്ട് ഇഞ്ച്, ഇരുവശത്തെ ചുമരോ മറ്റോ നിന്ന് കുറഞ്ഞത് കാൽ ഇഞ്ച് അകലം പാലിക്കണം. വായുസഞ്ചാരമില്ലെങ്കിൽ ഫ്രിഡ്‌ജിന്റെ കംപ്രസർ അമിതമായി ചൂടാകും. ഇത് ഏറെനാൾ തുടരുകയാണെങ്കിൽ ഫ്ര‌ിഡ്‌ജ് കേടാകുന്നതിന് കാരണമാവും. അതിനാൽ ഫ്രിഡ്‌ജിന്റെ ചുറ്റിനും കൃത്യമായി അകലം ഉണ്ടെന്നത് ഉറപ്പാക്കാം.