ക്ഷേമനിധി: വിവരങ്ങൾ അപ് ലോഡ് ചെയ്യണം
Thursday 19 June 2025 12:22 AM IST
കോട്ടയം: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കോട്ടയം ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ വിവരങ്ങൾ ക്ഷേമനിധിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈനായി പണം അടയ്ക്കുന്ന സംവിധാനത്തിലേക്ക് മാറണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. എസ്.എസ്.എൽ.സി ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് ,ക്ഷേമനിധി കാർഡ്, ക്ഷേമനിധി ബുക്കുകൾ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ അപ് ലോഡ് ചെയ്യാം. തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ അംശദായ അടവ് വിവരങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഫോൺ : 04812300762.