ഭക്ഷ്യ സുരക്ഷാ വാരാചരണം
Thursday 19 June 2025 12:22 AM IST
കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പ് 9 മുതൽ 13 വരെ ജില്ലയിൽ ലോക ഭക്ഷ്യസുരക്ഷാവാരാഘോഷം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗിൽ പരിപാടിക്ക് തുടക്കം കുറിച്ചു. ഭക്ഷ്യസുരക്ഷാ മുൻ ഡെപ്യൂട്ടി കമ്മിഷണർ വി. എസ്. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ. ജനസ്, അമൽജ്യോതി കോളജ് ഡയറക്ടർ ഫാ.ഡോ. റോയ് പഴയ റമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കൂട്ടി ജേക്കബ്, ഡോ സണ്ണിച്ചൻ വി. ജോർജ്, ഡോ ജെ.ആർ. അനൂപ് രാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സ്കിറ്റ് മത്സരവും നടത്തി.