70.86 ഏക്കർ മിച്ചഭൂമി

Thursday 19 June 2025 12:23 AM IST

കോട്ടയം : വൈക്കം താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ഇളംകുളം വില്ലേജിലുമായി 70.86 ഏക്കർ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവായി. ഇതിൽ 55.72 ഏക്കർ റബർ തോട്ടം അനധികൃത തരംമാറ്റം നടത്തിയതായി കണ്ടെത്തിയതിനേത്തുടർന്ന് സർക്കാരിലേക്ക് മിച്ചഭൂമിയെന്ന നിലയിൽ ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗം തീരുമാനിച്ചു. സമയബന്ധിതമായി ഈ ഭൂമി ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസിൽമാർക്ക് ലാൻഡ് ബോർഡ് ചെയർമാൻ നിർദ്ദേശം നൽകി.