മിൽമ ഷോപ്പി ഉദ്ഘാടനം

Thursday 19 June 2025 12:24 AM IST

ചങ്ങനാശ്ശേരി : മലകുന്നം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ മിൽമയുടെ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾ ഹോൾസെയിൽ വിലക്ക് ലഭ്യമാകുന്ന മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ വൽസലൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തംഗം ബിജു എസ് മേനോൻ ആദ്യ വില്പന നിർവഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ,സോണി ഈറ്റക്കൽ, ജോയിമോൻ ജെ, ജയലക്ഷ്മി എൻ, ബിന്ദു എസ് നായർ, എം. മുകുന്ദദാസ്, ലിൻസമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.