പഠനസഹായം : അപേക്ഷിക്കാം

Thursday 19 June 2025 12:39 AM IST

കോട്ടയം : കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എൽ.എസ്.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ജൂലായ് 1 മുതൽ 31 വരെ നൽകാം. എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 31 വരെയും വിവിധ സ്‌കോളർഷിപ്പുകൾക്കുള്ള ഒന്നാം വർഷത്തെ അപേക്ഷകൾ കോഴ്‌സ് തുടങ്ങി 45 ദിവസം വരെയും സ്വീകരിക്കും. ഏതെങ്കിലും കോഴ്‌സുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിൽ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ : 0481 2564389.