'വരവേൽപ്പ് 2025': ഹയർ സെക്കൻഡറി പ്രവേശനോത്സവം നടത്തി

Thursday 19 June 2025 10:22 PM IST

തൊടുപുഴ: ജില്ലാതല ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം 'വരവേൽപ്പ് 2025' ഡോ. എ.പി.ജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി.മുഖ്യ അലോട്ട്‌മെന്റുകളിലൂടെ ഒന്നാം വർഷ ക്ലാസുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അദ്ധ്യപകരും പി.ടി.എ യും ചേർന്ന് വരവേറ്റു. വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുൻസിപ്പൽ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി. എൻ നവാഗതർക്കുള്ള സന്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ്, സ്‌കൂൾ പ്രിൻസിപ്പൽ ജയമോൾ ജേക്കബ്, ഹയർ സെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ ബൈജു എ. ജെ, പി.ടി. എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, എസ്. എം. സി ചെയർമാൻ ടോം. വി. തോമസ്, സ്റ്റാഫ് സെക്രട്ടറി ഷാജി ജോസഫ് എന്നിവർ സംസാരിച്ചു.