യോഗപരിശീലനം,​ രോഗനിർണ്ണയ ക്ലാസ്

Wednesday 18 June 2025 8:35 PM IST

തൃക്കരിപ്പൂർ: പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗവ ഹോമിയോ ഡിസ്പെൻസറി നേതൃത്വത്തിൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കായി യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും നടത്തി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ ബാവ പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രഡിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, വാർഡ് മെമ്പർ ഫായിസ് ബീരിച്ചേരി, വി.ഇ.ഒ പ്രസൂൺ ഹെൽത്ത് ഇൻസ്പെക്ടർ സുപ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ ദിവ്യാ പി വി യോഗാ ബോധവത്ക്കരണ ക്ലാസ്സും പരിശീലനവും നടത്തി.മെഡിക്കൽ ഓഫീസർ ഡോ സുജയ നായർ സ്വാഗതവും വാർഡ് മെമ്പർ ഇ.ശശിധരൻ നന്ദിയും പറഞ്ഞു.