പ്രതിരോധമരുന്നു വിതരണം

Wednesday 18 June 2025 8:38 PM IST

കാഞ്ഞങ്ങാട് : നഗരസഭയിലെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും പ്രതിരോധ മരുന്ന് വിതരണവും ശുചീകരണ തൊഴിലാളികളുടെ തൊഴിൽ കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി കൈവണ്ടി വിതരണവും നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു . ജില്ലാ ആശുപത്രിയുമായി സഹകരിച്ചാണ് ഡോക്സി സൈക്ലിൻ പ്രതിരോധ മരുന്നു നൽകിയത്. നഗരസഭ ടൗൺഹാളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി.ജീജ ബോധവൽക്കരണ ക്ലാസ് എടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ലത, കെ.അനീഷൻ , കെ.പ്രഭാവതി, കൗൺസിലർമാരായ രവീന്ദ്രൻ പുതുക്കൈ , കെ.വി.സുശീല, കെ.അബ്ദുൾ റഹ്മാൻ, , ടി.മുഹമ്മദ് കുഞ്ഞി , ജില്ലാ ആശുപത്രി ജെ.എച്ച്.ഐ പി.മുരളിധരൻ എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. ജോസ് സ്വാഗതം പറഞ്ഞു.