വി.എച്ച്.എസ്.എസ് പ്രവേശനോത്സവം

Wednesday 18 June 2025 8:39 PM IST

തൃക്കരിപ്പൂർ: കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ 41 സ്കൂളുകൾ ഉൾക്കൊള്ളുന്ന പയ്യന്നൂർ റീജണൽ തല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശ നോത്സവം തൃക്കരിപ്പൂർ കൈക്കോ ർട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൈക്കോട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വോയേജ് - 2025 പ്രവേശനോത്സവം വി.എച്ച്.എസ്.ഇ പയ്യന്നൂർ റീജ്യണൽ അസിസ്റ്റൻ്റ് ഡയറക്ടർ ഇ.ആർ.ഉദയകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.വി.ഗോപിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. എൻ എസ് എസ് കോ-ഓർഡിനേറ്റർ ബിജു പ്രമോദ്, കെ.ഇന്ദിര എന്നിവർ മൊഡ്യൂൾ അവതരണം നടത്തി. പഞ്ചായത്തംഗം വി.പി.സുനീറ, പി.പി.അബ്ദുള്ള , ബി.വിനോദ് കുമാർ, പി.പി.ദാവൂദ്, ടി.പി.റഹീന, പി.പി.ഷീന എന്നിവർ സംസാരിച്ചു.