ന്യൂ മാഹി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ
Wednesday 18 June 2025 8:43 PM IST
ന്യൂ മാഹി : യാത്രാദുരിതത്തിന് പരിഹാരം കാണുക, തകർന്ന റോഡുകളുടെ ദുരവസ്ഥ ഉടൻ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുയർത്തി മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി റിസാൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ലത്തീഫ് മുഖ്യഭാഷണം നടത്തി.ഗ്രാമപഞ്ചയത്ത് വാർഡ് മെമ്പർമാരായ ഷഹിദിയ മാധുരി, ഫാത്തിമ കുഞ്ഞി തയ്യിൽ, മണ്ഡലം സെക്രട്ടറി കെ.സുലൈമാൻ, ന്യൂ മാഹി പഞ്ചായത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അനീഷ് ബാബു,പി.പി.അലി സംസാരിച്ചു.മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എച്ച്.അസ്ലം സ്വാഗതവും ടി.കെ.റൗഫ് നന്ദിയും പറഞ്ഞു.