ഒടുവിൽ വിജയ് സേതുപതിയുടെ നായികയായി സംയുക്ത
Thursday 19 June 2025 3:52 AM IST
വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി സംയുക്ത . രാധിക ആപ്തെ,നിവേദ തോമസ് എന്നിവരെ നായികയായി പരിഗണിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംയുക്തയാണ് നായിക. തെലുങ്ക് സിനിമയിലെ ഭാഗ്യ താരകം ആയി കരുതപ്പെടുന്ന സംയുക്തക്ക് വളരെ ശക്തമായ കഥാപാത്രമാണ് ഒരുക്കിയിട്ടുള്ളത് . വൈകാരികമായ ആഴമുള്ള, മികച്ച പ്രകടനത്തിന് സാദ്ധ്യത നൽകുന്ന കഥാപാത്രമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ- ശബരി