ഉന്നത വിജയികളെ ആദരിക്കും
Wednesday 18 June 2025 8:54 PM IST
കല്യാശ്ശേരി: പ്രിയദർശിനി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിക്കും. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സർവകലാശാല തലത്തിൽ റാങ്കുകളും ഡോക്ടറേറ്റും നേടിയവർക്കും അപേക്ഷിക്കാം. കല്യാശ്ശേരി പഞ്ചായത്തിലെ നാലു മുതൽ 15 വരെയുള്ള വാർഡുകളുടെ പരിധിയിൽ സ്ഥിര താമസമുള്ളവർ അപേക്ഷിക്കാൻ അർഹരാണ്. മാർക്ക് ലിസ്റ്റിന്റെ ശരി പകർപ്പ്, ആധാർ പകർപ്പ്, പാസ് പോർട്ട് സൈസ് ഫോട്ടോ സഹിതം ജൂൺ 30ന് മുൻപ് സെക്രട്ടറി, പ്രിയദർശിനി കൾച്ചറൽ സെന്റർ, കൂനത്തറ കോംപ്ലക്സ് , (പി.ഒ) കല്യാശ്ശേരി എന്ന മേൽവിലാസത്തിലോ കല്യാശ്ശേരിയിലെ കാൽകോ സൂപ്പർ മാർക്കറ്റിൽ നേരിട്ടോ അപേക്ഷകൾ നൽകാവുന്നതാണ്. ഫോൺ: 9496856079,9447684947