അജിത്ത് വിനായക ഫിലിംസ് തമിഴിൽ

Thursday 19 June 2025 4:52 AM IST

അജിത്ത് വിനായക ഫിലിംസ് തമിഴിലേക്കും.നവാഗതരായ എൽസൺ എൽദോസും മനീഷ് കെ. തോപ്പിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിമൽ പ്രധാന വേഷത്തിൽ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന കോമഡി എന്റർടെയ്നറായ ചിത്രം കാരൈക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു.അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ മുല്ലൈ അരസി ആണ് നായിക.വിടുതലൈ ചേതൻ, പരുത്തിവീരൻ ശരവണൻ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. മലയാള സിനിമയിൽ പത്തിലധികം വിജയകരമായ ചിത്രങ്ങൾ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നി‌ർമ്മിച്ചിട്ടുണ്ട്.