രജനികാന്തിന്റെ ആലിംഗനത്തിന് 22 വർഷം കാത്തിരുന്ന വിഷ്ണു മഞ്ചു

Thursday 19 June 2025 3:59 AM IST

വിഷ്ണു മഞ്ചു നായകനായി എത്തുന്ന തെലുങ്ക് ചിത്രം കണ്ണപ്പയെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. ചെന്നൈയിൽ സ്പെഷ്യൽ സ്ക്രീനിംഗിൽ കണ്ണപ്പ കണ്ട രജനികാന്ത് "അസാധാരണം" എന്ന് വിശേഷിപ്പിച്ച് വിഷ്ണു മഞ്ചുവിനെ ആശ് ളേഷിച്ചു. വിഷ്ണുവിന്റെ പ്രകടനത്തെയും ചിത്രത്തിന്റെ ആത്മീയ ആഴത്തെയും, ദൃശ്യ സമ്പന്നതയെയും പ്രശംസിക്കുകയും ചെയ്തു. "രജനി സാറിന്റെ ഈ ആലിംഗനത്തിന് ഞാൻ 22 വർഷമായി കാത്തിരിക്കുകയായിരുന്നുവെന്നുവെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. ഇന്ന് എനിക്ക് ഭയമില്ല. എനിക്ക് തടയാൻ കഴിയില്ല. കണ്ണപ്പ വരുന്നു" വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ. തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം പെദരായുഡുവിന്റെ 30 വർഷത്തെ ഒാർമ പുതുക്കി ചലച്ചിത്ര ഇതിഹാസങ്ങളായ രജനികാന്തും മോഹൻ ബാബുവും വീണ്ടും ഒത്തുചേരുന്നതിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് 1 995 ജൂൺ 15 ന് റിലീസ് ചെയ്ത പെദരായുഡു തെലുങ്ക് സിനിമാ ചരിത്രത്തിലെ ക്ലാസിക് കൾട്ടാണ് . തെലുങ്ക് സൂപ്പർ താരം മോഹൻബാബുവിന്റെ മകനാണ് വിഷ്ണു മഞ്ചു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്നപാൻ ഇന്ത്യൻ ചിത്രമായ കണ്ണപ്പയിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർഎന്നിവർ അതിഥി താരങ്ങളായി എത്തുന്നു. ജൂൺ 27ന് ആശിർവാദ് സിനിമാസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നു .പി .ആർ. ഒ പ്രതീഷ് ശേഖർ.