ഈ നാളുകാരുടെ ജോലി സ്ഥിരമാകും,​ സാമ്പത്തികമായും തൊഴിൽപരമായും നേട്ടം

Wednesday 18 June 2025 9:20 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂൺ 19 - 1200 മിഥുനം 5 വ്യാഴാഴ്ച . ( രാതി 0 മണി 22 മിനിറ്റ് 29 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം ഉതൃട്ടാതി നക്ഷത്രം )

അശ്വതി: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

ഭരണി: സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, ഉദ്യോഗത്തിൽ നേട്ടങ്ങൾ.

കാർത്തിക: പുതിയ അവസരങ്ങൾ, കലാ മത്സരങ്ങളിൽ വിജയവും, അംഗീകാരവും.

രോഹിണി: സമ്മാന ലാഭം, താൽക്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം.

മകയിരം: മനസ്സിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും. കൃഷിയിൽ നിന്നും ധനലാഭം.

തിരുവാതിര: യാത്രകൾ വഴി നേട്ടങ്ങൾ, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്യം. ദാമ്പത്യം സുഖപ്രദം.

പുണർതം: ആരോഗ്യപരമായി കരുതൽ വേണം, നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

പുയം: കലാകാരന്മാരെ അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും.

ആയില്യം: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും.

മകം: തെറ്റിദ്ധാരണകൾ വന്നുഭവിക്കും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, സ്ത്രീകൾ മൂലം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം.

പൂരം: കാരണമില്ലാതെ മനസ്സ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കൾ ശത്രുക്കൾ ആകും.

ഉത്രം: സാമ്പത്തീക കാര്യങ്ങളിൽ ഒന്ന് ബുദ്ധിമുട്ടി മാത്രം കാര്യങ്ങൾ ശരിയാകും, മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.

അത്തം: സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റർവ്യൂകളിൽ ജയം, നല്ല സമയം.

ചിത്തിര: പുതിയ അറിവുകൾ സമ്പാദിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശീർവാദങ്ങൾ ലഭിക്കും.

ചോതി: ദേവാലയ ദർശനം അത്യാവശ്യം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി.

വിശാഖം: തൊഴിൽ മേന്മ,പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ.

അനിഴം: വിവാഹാലോചനകൾ അന്തിമ തീരുമാനത്തിൽ എത്തും, അകന്നു കഴിഞ്ഞവർ അടുത്ത് വരും. മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കും.

കേട്ട: ജനപ്രീതിയും അംഗീകാരവും, കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചിതത്വം മാറും. വ്യാപാരികൾക്ക് നല്ലസമയം.

മൂലം: കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴിൽ മേന്മ, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധ സേവ നിർത്താൻ സാധിക്കും.

പൂരാടം: ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും. ആരോഗ്യ കാര്യത്തിൽ പലവിധ വിഷമതകൾ.

ഉത്രാടം: പ്രതീക്ഷയ്ക്ക് അനുസരിച്ച് വരുമാനം കിട്ടില്ല, സ്ത്രീകൾക്ക് ജോലിക്കൂടുതലും അലച്ചിലും. അനാവശ്യ പണച്ചെലവും സമയ നഷ്ടവും.

തിരവോണം: കുടുംബ കലഹം, ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും. ശത്രുക്കൾ വർദ്ധിക്കും.

അവിട്ടം: പ്രണയ കാര്യങ്ങളിൽ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.

ചതയം: തൊഴിൽ സ്ഥാപനത്തിൽ പ്രതിസന്ധികൾ, ശത്രുക്കൾ വർദ്ധിക്കും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത . സംസാരവും പ്രവൃത്തികളും സൂക്ഷിക്കുക.

പൂരുരുട്ടാതി: അധികാര പ്രാപ്തിയും, മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

ഉത്തൃട്ടാതി: സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. ശത്രുക്കളെ പരാജയപ്പെടുത്തും.

രേവതി: സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും, നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും.