ജില്ലാതല ഉദ്ഘാടനം
Thursday 19 June 2025 12:00 AM IST
തൃശൂർ: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവമായ വരവേൽപ്പ് 2025 ന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ നിർവഹിച്ചു . പി.ടി.എ പ്രസിഡന്റ് ബഫീക്ക് ബക്കർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ ,ഡിവിഷൻ കൗൺസിലർ റെജി ജോയ് , കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്സ് കൗൺസിലിംഗ് സെൽ ജില്ലാ കോഡിനേറ്റർ പി.ഡി.പ്രകാശ് ബാബു, ഹെഡ്മാസ്റ്റർ സി.കെ.അജയകുമാർ,സന്ധ്യാ വിനോദ് ,സുമി കണ്ണൻ, പ്രമീള രാജേഷ്, അഡ്വ. ഷോബി വർഗീസ്, ബിനു.എം.എസ്,പ്രിൻസിപ്പൽ ജെ.ബി.നിഷ സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ എന്നിവർ സംസാരിച്ചു.