അവാർഡ് വിതരണവും കുടുംബ സംഗമവും ഇന്ന്

Thursday 19 June 2025 1:48 AM IST

ചാരുംമൂട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും കുടുംബ സംഗമവും ഇന്ന് വൈകിട്ട് 6.30 ന് കുറ്റിവിള സ്റ്റേ ഇന്നിൽ നടക്കും. പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിക്കുന്ന യോഗം എം എസ് അരുൺ കുമാർ എം .എൽ.എ ഉത്ഘാടനം ചെയ്യും .ജില്ലാ ജനറൽ സെക്രട്ടറി സബിൽ രാജ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ചാരുംമൂട്ടിലെ വ്യാപാരികൾ, ജീവനക്കാർ, ചുമട്ടുതൊഴിലാളികൾ, ഓട്ടോ, ടാക്സി ജീവനക്കാർ തുടങ്ങിയവരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നത്.