സൗജന്യ പി.എസ്.സി പരിശീലനം
Thursday 19 June 2025 2:53 AM IST
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലനകേന്ദ്രത്തിൽ ജൂലായിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാപരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കേണ്ട അവസാന തീയതി 25. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം, വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം പരിശീലനകേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 8157869282, 8075989415, 9495093930, 0477-2252869.