മംഗല്യ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Thursday 19 June 2025 1:53 AM IST

ആലപ്പുഴ: ബി.പി.എൽ വിഭാഗത്തിലെ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയിൽ പ്രായമുള്ളവക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/വിവാഹബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ: 0477 2960147.