പ്ളസ് വൺ പ്രവേശനോത്സവം
Thursday 19 June 2025 3:55 AM IST
അമ്പലപ്പുഴ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും പ്ലസ് വൺ, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് പി.അരുൺ കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ജയരാജ്, പഞ്ചായത്തംഗം സുഷമ രാജീവ്, സി.രാധാകൃഷ്ണൻ, എ.ഇ.ഒ വി.ഫാൻസി, പ്രധാനാദ്ധ്യാപിക പി.ബിന്ദുലേഖ, എം.മഹേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എച്ച്.ഹനീഷ്യ സ്വാഗതം പറഞ്ഞു.