ചേന്തിയിൽ മെഡിക്കൽ ക്യാമ്പ്
Thursday 19 June 2025 2:56 AM IST
തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷനും,മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ജോൺസൺ ജോസഫ് ഉദ്ഘാടനം ചെയ്തു.40വയസിന് മുകളിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ,കൊളസ്ട്രോൾ,രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള രക്ത പരിശോധന നടത്തി.ഡോ.വിനീത,സബിത,ദിവ്യ,അസോസിയേഷൻ സെക്രട്ടറി കെ.സുരേന്ദ്രൻ നായർ,രക്ഷാധികാരി ജേക്കബ്.കെ.ഏബ്രഹാം,ട്രഷറർ സി.യശോധരൻ,വർക്കിംഗ് പ്രസിഡന്റ് തങ്കമണിയമ്മ,വൈസ് പ്രസിഡന്റ് എസ്.സുനിൽ കുമാർ,എസ്.ഉത്തമൻ,സൂര്യമാത്യു,റജി ഉത്തമൻ,എൻ.ജയകുമാർ,പി.ആർ.രവികുമാർ,എസ്.അനിൽ കുമാർ,സന്തോഷ് ചേന്തി തുടങ്ങിയവർ നേതൃത്വം നൽകി.