ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി

Thursday 19 June 2025 1:55 AM IST

ആലപ്പുഴ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി) കണ്ണൂരിൽ ആരംഭിക്കുന്ന ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെന്റ് മാനുഫാക്ച്ചറിംഗ് ടെക്‌നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്‌സ് ആൻഡ് ഗാർമെന്റ് ലാബ് എന്നിവയിൽ പരിശീലനം നൽകും. ഒരുവർഷമാണ് കോഴ്സ് ദൈർഘ്യം. എസ്.എസ്.എൽ.സിയാണ് യോഗ്യത. അവസാനതീയതി 30. അപേക്ഷ ഫോം ഓഫീസിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0497 2835390, : www.iihtkannur.ac.in