അയ്യങ്കാളി അനുസ്‌മരണം

Thursday 19 June 2025 2:57 AM IST

തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്‌കൂളിൽ പുതുതായി നിർമ്മിച്ച മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയും ആർട്ട് ഗാലറിയും നെയ്യാറ്റിൻകര നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്‌തു. ചടങ്ങുകളിൽ സായികൃഷ്ണ പബ്ലിക് സ്‌കൂൾ എം.ഡി ചെങ്കൽ എസ്.രാജശേഖരൻ നായർ,സ്‌കൂൾ മാനേജർ മോഹനകുമാരൻ നായർ,അക്കാഡമിക്ക് ഡയറക്ടർ ആർ.രാധാകൃഷ്‌ണൻ,പ്രിൻസിപ്പൽ ടി.രേണുക എന്നിവർ പങ്കെടുത്തു.