ദത്തു ഗ്രാമം വിത്ത് ഗ്രാമം
Thursday 19 June 2025 1:58 AM IST
വിഴിഞ്ഞം:കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക പരിശീലനവും നടീൽ വസ്തുക്കളുടെ വിതരണവും എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ഡോ.ജി. സുജ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.സുനിൽ കുമാർ,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ബിനു,മെമ്പർമാരായ ശ്രീകുമാർ, അഷ്ടപാലൻ,ജില്ലാപഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്,നെയ്യാറ്റിൻകര കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സുനിൽ,ഡോ.സുരേഷ് കുമാർജാബു, കൃഷി ഓഫീസർ ശ്രീജ,ഡോ.പ്രകാശ് കൃഷ്ണൻ.ബി.എസ്,സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് വിദ്യ എന്നിവർ പ്രസംഗിച്ചു. കർഷകർക്ക് മികച്ചയിനം കിഴങ്ങു വിള നടീൽ വസ്തുക്കൾ വിതരണം ചെയ്തു.