മലിനജലം ഒഴുക്കി: 10,​000പിഴ

Thursday 19 June 2025 1:58 AM IST

അരൂർ: അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇരുനില വാടക കെട്ടിടത്തിലെ ദുർഗന്ധപൂരിതമായ മലിനജലം പൊതുവഴിയിലേക്കും സമീപ വീടുകളിലേക്കും ഒഴുക്കിയത്തിന് കെട്ടിടയുടമയ്ക്ക് 10000 രൂപ പിഴയിട്ടു. അരൂർ പഞ്ചായത്ത് 22-ാം വാർഡിലാണ് സംഭവം. അരൂർ പറയമുറി തോമസിനാണ് അരൂർ പഞ്ചായത്ത് വിജിലൻസ് ആൻഡ് എൻഫോഴ്സ്മെന്റ് സംഘമാണ് പിഴയിട്ടത്. ഇയാളുടെ ഉടമസ്ഥതയിലുള്ള 90 വനിതകൾ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് മലിനജലം ഒഴുകുന്നതായി പരിസരവാസികളുടെ പരാതി ഉയർന്നിരുന്നു. തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.