ക്ഷീരകർഷകർക്ക് പരിശീലനം
Thursday 19 June 2025 10:58 PM IST
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽസുരക്ഷിതമായ പാൽ ഉല്പാദന പരിശീലന പരിപാടി 25,26 തീയതികളിൽ സംഘടിപ്പിക്കും. താല്‍പര്യമുള്ള ക്ഷീരകർഷകർക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവർക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. 23-ന് വൈകിട്ട് 5ന് മുമ്പായി 8089391209, 0476 2698550 ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.