രാമേശ്വരം റസിഡന്റ്സ്

Thursday 19 June 2025 2:01 AM IST

തിരുവനന്തപുരം: രാമേശ്വരം റസിഡന്റ്സ് അസോസിയേഷനും സൈലം എൻട്രൻസ് കോച്ചിംഗ് സെന്ററും ചേർന്ന് എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ റസിഡൻസിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.അസോസിയേഷൻ പ്രസിഡന്റ് എസ്.വി.സാജൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീജിനു സ്വാഗതം പറഞ്ഞു. രാമേശ്വരം വാർഡ് കൗൺസിലർ ഷിബുരാജ് കൃഷ്ണാ ഉദ്ഘാടനം ചെയ്തു.കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ വിദ്യാർത്ഥികളെ അനുമോദിച്ചു.അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.സന്തോഷ് കുമാർ,സൈലം കോഓർഡിനേറ്റർ വിശാഖ്.വി.ആർ,റസിഡന്റ്സ് വനിതാസമാജം പ്രസിഡന്റ് ഉഷാദേവി,ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്,എ.കെ.ശിവകുമാർ,ശാന്തി തുടങ്ങിയവർ പങ്കെടുത്തു.