കൈപ്പുഴ ഭഗവതി ക്ഷേത്രത്തിൽ, പ്രതിഷ്ഠ മഹോത്സവം

Thursday 19 June 2025 12:00 AM IST

അന്നമനട : ചെറുവാളൂർ ശ്രീ കൈപ്പുഴ ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലാശം, സർപ്പബലി, ഭാഗവത സപ്താഹ പുരാണ പാരായണം തുടങ്ങിയ ചടങ്ങുകൾ 20 മുതൽ 26 വരെ കാരുമാത്ര ഗുരു പദം ഡോ. ടി. എസ്. വിജയന്റെ കാർമികത്വത്തിൽ നടക്കും. ദിവസവും രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ മഹാഗണപതിഹോമം, ത്രികാലപൂജ, ഭഗവത് സേവ, തിലഹോമം, തൃഷ്ടപ് ഹോമം എന്നിവ നടക്കും. മഹാമൃത്യുജയ ഹോമം, മഹാസുദർശന ഹോമം, ബാധാപ്രേതശാന്തി തുടങ്ങിയ വിശേഷ ഹോമങ്ങളും ഉണ്ടാകും. 23 ന് വൈകിട്ട് 7 മണിക്ക് സർപ്പബലി നടക്കും. 26ന, അഷ്ടബന്ധ ബ്രഹ്മകലാശാഭിഷേകം, പിറന്നാൾ സദ്യ, വൈകിട്ട് ദീപാരാധനയും ദീപക്കാഴ്ചയും ഉൾപ്പെടെയുള്ള ചടങ്ങുകളോടുകൂടി ഉത്സവം സമാപിക്കും .