പോരാട്ടം ഇനിയും തുടരണം : അഡ്വ.ജോസഫ് ടാജറ്റ്
തൃശൂർ : മഹാത്മ അയ്യൻകാളി തുടങ്ങിവച്ച തുല്യതയ്ക്ക് വേണ്ടിയുളള പോരാട്ടം ആധുനിക സമൂഹത്തിലും തുടരേണ്ടിയിരിക്കുന്നുവെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മഹാത്മ അയ്യൻകാളിയുടെ 84-ാം ചരമദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ജോസഫ് ടാജറ്റ്. അടിച്ചമർത്തപ്പെട്ടവരെന്ന വിശേഷണം തുടരണമെന്ന് തന്നെയാണ് പലപ്പോഴും ഭരണകർത്താക്കളും മറ്റും ചിന്തിക്കുന്നത്. ഇത് മാറ്റിയെടുക്കണമെന്ന് ടാജറ്റ് പറഞ്ഞു.
ചടങ്ങിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് എത്താടൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ്,ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.കെ.ബാബു. കെ.എച്ച്. ഉസ്മാൻഖാൻ, ദളിത് കോൺഗ്രസ് ഭാരവാഹികളായ എ.എസ്. വാസു, പി.വി.രാജു, ശശി ഞെട്ടുശ്ശേരി, രഘു കാര്യാട്ട്, വിജയൻ വില്ലടം, പ്രമോഷ് അടാട്ട് എന്നിവർ പങ്കെടുത്തു.
പടം
ഫോട്ടോ. ദളിത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ മഹാത്മ അയ്യൻകാളിയുടെ ചരമദിനാചരണം ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു