110 ഇന്ത്യൻ വിദ്യാർത്ഥികൾ തിരിച്ചെത്തി

Thursday 19 June 2025 12:03 AM IST

ന്യൂഡൽഹി: ഇറാനിലെ സംഘർഷ മേഖലകളിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഡൽഹിയിലിറങ്ങി. 'ഒാപ്പറേഷൻ സിന്ധു" എന്ന പേരിലാണ് ഇറാനിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത്. റോഡ് മാർഗം ഇറാന്റെ അയൽ രാജ്യമായ അർമേനിയൻ തലസ്ഥാനമായ യെരേവനിലെത്തിയ വിദ്യാർത്ഥികളുമായി ഇന്നലെ ഉച്ചയ്‌ക്ക് 2.55നാണ് പ്രത്യേക വിമാനം പുറപ്പെട്ടത്. ഇറാനിലെ ഖോം നഗരത്തിലേക്ക് വന്ന വിദ്യാർത്ഥികൾ ഒമാൻ വഴി ഇന്ത്യയിലെത്തുമെന്ന് വിവരം ലഭിച്ചു.