ശുഭാംശുവിന്റെ യാത്ര 22ലേക്ക്

Thursday 19 June 2025 12:08 AM IST

തിരുവനന്തപുരം: ഗഗൻയാൻ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടവരിലൊരാളായ ശുഭാംശു ശുക്ളയുടെ ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര 22ലേക്ക് മാറ്റി. ഇന്ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിലെ റഷ്യൻ സർവ്വീസ് മൊഡ്യൂളായ സ്വേസ്ദ എന്ന വെസ്റ്റിബ്യൂളിൽ നിന്നുണ്ടായ വായു ചോർച്ച പരിഹരിക്കുന്ന ജോലികൾ പൂർത്തിയാകാതെ വന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. 22ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12നോ, 23ന് ഉച്ചയ്ക്ക് 12.50നോ നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.