കോടതി ഉത്തരവ് ലംഘിച്ച പ്രതിക്ക് പിഴശിക്ഷ
Thursday 19 June 2025 1:06 AM IST
തിരുവനന്തപുരം: കോടതി ഉത്തരവ് ലംഘിച്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്ക് സബ് ഡിവിഷൻ മജിസ്ട്രേറ്ര് കോടതി 50,000 രൂപ പിഴശിക്ഷ വിധിച്ചു. മുട്ടത്തറ പുത്തൻപള്ളി പള്ളിത്തെരുവ് ടി.സി 46/ 137 കുന്നിൽ ഹൗസിൽ കത്തി ഷെമീർ എന്ന ഷെമീറിനെയാണ് (37) ശിക്ഷിച്ചത്. നിരവധി അടിപിടി കേസുകളിൽ പ്രതിയായിരുന്ന ഷെമീറിനെ ഏപ്രിലിൽ സബ് ഡിവിഷൻ മജിസ്ട്രേറ്ര് നല്ലനടപ്പിന് ഉത്തരവിട്ടിരുന്നു. ഇതിനുശേഷവും അക്രമം, അടിപിടി, നരഹത്യാശ്രമം എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന പൂന്തുറ എസ്.എച്ച്.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് 50,000 രൂപ പിഴയൊടുക്കാൻ ഉത്തരവിട്ടത്.