നികുതി വെട്ടിപ്പ്: നടൻ ആര്യയുടെ വീട്ടിൽ റെയ്ഡ്

Thursday 19 June 2025 12:34 AM IST

ചെന്നൈ: തമിഴ് നടൻആര്യയുടെവീട്ടിൽആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ 'സീഷെൽ' എന്ന ഹോട്ടൽ പ്രവർത്തിക്കുന്നത്.

വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിപ്പ് എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ് ചലച്ചിത്ര മേഖലയിലെ മുൻനിര നടനും നിർമാതാവുമാണ് ആര്യ. 2005ൽ സിനിമയിലെത്തിയ ആര്യ ഒട്ടേറെ സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. തമിഴിനു പുറമെ മലയാള സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.