മദ്ധ്യസ്ഥ ചർച്ച: പുട്ടിനെ തള്ളി ട്രംപ്
Thursday 19 June 2025 6:32 AM IST
വാഷിംഗ്ടൺ: ഇസ്രയേൽ-ഇറാൻ സംഘർഷം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രസ്താവന തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റുള്ള കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം രാജ്യത്തിന്റെ പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ പുട്ടിനോട് ആവശ്യപ്പെട്ടെന്ന് ട്രംപ് പറഞ്ഞു. ആദ്യം റഷ്യയുടെ കാര്യത്തിൽ നമുക്ക് മദ്ധ്യസ്ഥത നടത്താമെന്നും ഇറാൻ-ഇസ്രയേൽ വിഷയത്തിൽ അതു കഴിഞ്ഞ് ആശങ്കപ്പെട്ടാൽ മതിയെന്നും അദ്ദേഹത്തോട് പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു.