വിദ്യാർത്ഥിനിയെ ലോഡ്ജിലും ചേംബറിലും വിളിച്ചുവരുത്തി പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ അറസ്റ്റിൽ

Thursday 19 June 2025 3:43 PM IST

കണ്ണൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി കെ കെ കുഞ്ഞഹമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുഞ്ഞഹമ്മദ്. ക്യാമ്പസിലെ വിദ്യാർത്ഥിനിയെ അദ്ധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.