എ.ഐ പുതിയ ലോക ക്രമത്തെ സൃഷ്ടിക്കും

Friday 20 June 2025 12:18 AM IST

കോട്ടയം : എ.ഐ സാങ്കേതിക വിദ്യ പുതിയൊരു ലോകക്രമത്തെ സൃഷ്ടിക്കുമെന്ന് ചെന്നൈ ഇൻകം ടാക്‌സ് ചീഫ് കമ്മിഷണർ ഡോ. സിബിച്ചൻ കെ. മാത്യു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിൽ (ടൈസ്) ഈ വർഷത്തെ ഗ്രീൻ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ഉപകരണങ്ങൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്നത് ലോക സംസ്‌കാരത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. മാനവ സംസ്‌കാരത്തിൽ പുതിയ സംസ്‌കാരം തന്നെയാണ് റോബോട്ടുകൾ സൃഷ്ടിക്കുന്നതെന്നും അദേഹം പറഞ്ഞു. ഡോ.പുന്നൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.