ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

Friday 20 June 2025 12:18 AM IST

കടുത്തുരുത്തി: ഗവ.പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 21ന് നടത്തും. 19 വരെ പുതിയ അപേക്ഷകൾ നൽകാം.www.polyadmission.org/let എന്ന വെബ്‌സൈറ്റ് മുഖേനയോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം. രണ്ടുവർഷ ഐ.ടി.ഐ/കെ.ജി.സി.ഇ 50 ശതമാനം മാർക്കോടെ വിജയം അല്ലെങ്കിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ 50 ശതമാനം മാർക്കോടെ വിജയമാണ് യോഗ്യത. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും 21 ന് രാവിലെ 11 നകം കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 9496222730.