ക്ഷേത്രക്കുള നവീകരണം
Friday 20 June 2025 12:19 AM IST
തിടനാട് : കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ക്ഷേത്ര കോമ്പൗണ്ടിൽ ഏകദേശം 22 സെന്റ് സ്ഥലത്ത് 36 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലുമാണ് കുളം പുനർനിർമ്മിക്കുക. വടക്ക്, കിഴക്ക് ഭാഗങ്ങളിൽ 20 മീറ്റർ നീളത്തിലും, 5 മീറ്റർ ഉയരത്തിലും കൽപ്പടവുകളും, പടവുകളും നിർമ്മിക്കും. എം.എൽ.എ മുൻകൈയെടുത്താണ് ഇറിഗേഷൻ വകുപ്പിൽ നിന്ന് 65 ലക്ഷം രൂപ അനുവദിപ്പിച്ചത്. സമ്മേളനത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.