പ്ലസ് വൺ പ്രവേശന ഉത്സവം സംഘടിപ്പിച്ചു
Friday 20 June 2025 12:19 AM IST
വൈക്കം: കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, പ്രിൻസിപ്പാൾ എൻ.അനിത, ഗായകൻ സുനിൽ പള്ളിപ്പുറം, എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.എസ്.ദീപേഷ്, സൗഹൃദ കോ ഓർഡിനേറ്റർ പി.എച്ച്.ശ്രീജ, പി.എസ്.അമ്പിളി, പ്രീതാ രാമചന്ദ്രൻ, ടി.കെ.സുവർണൻ, മുന്നു ജോർജ്, പി.രാജേന്ദ്ര പ്രസാദ്, കെ.എം.വിജയലക്ഷ്മി, ഇ.പി.മിനിമോൾ എന്നിവർ പ്രസംഗിച്ചു.