പ്ലസ് വൺ പ്രവേശന ഉത്സവം സംഘടിപ്പിച്ചു

Friday 20 June 2025 12:19 AM IST

വൈക്കം: കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, പ്രിൻസിപ്പാൾ എൻ.അനിത, ഗായകൻ സുനിൽ പള്ളിപ്പുറം, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.എസ്.ദീപേഷ്, സൗഹൃദ കോ ഓർഡിനേ​റ്റർ പി.എച്ച്.ശ്രീജ, പി.എസ്.അമ്പിളി, പ്രീതാ രാമചന്ദ്രൻ, ടി.കെ.സുവർണൻ, മുന്നു ജോർജ്, പി.രാജേന്ദ്ര പ്രസാദ്, കെ.എം.വിജയലക്ഷ്മി, ഇ.പി.മിനിമോൾ എന്നിവർ പ്രസംഗിച്ചു.