രാത്രികാല ഡോക്ടറുടെ സേവനം ഉറപ്പാക്കണം
Friday 20 June 2025 12:21 AM IST
വൈക്കം : ഇടയാഴം ഹെൽത്ത് സെന്ററിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും കിടത്തി ചികിത്സ അടക്കം ആരംഭിക്കണമെന്നും എ.ഐ.വൈ.എഫ് വെച്ചൂർ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇടയാഴം എ.ഐ.ടി.യു.സി ഓഫീസിൽ ചേർന്ന കൺവെൻഷൻ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ത്രിദിപ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സോണിഷ്, സെക്രട്ടറി ഹരിമോൻ, എ.എം.സോമനാഥൻ, വി.ടി. മനീഷ്, ജോസ് സൈമൺ, അതുല്യ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി അഭിഷേക് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പ്രവീൺ (പ്രസിഡന്റ്), അഭിഷേക് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.