ലൈബ്രറിയ്ക്ക് ആദരവ്
Friday 20 June 2025 12:48 AM IST
രാമപുരം : മാർ ആഗസ്തീനോസ് കോളേജ് ലോക വായനദിനാചരണത്തിന്റെ ഭാഗമായി രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയ്ക്ക് ആദരം അർപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എസ്.മാധവന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ പുരസ്‌കാരം കൈമാറി. കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ലൈബ്രറി വൈസ് പ്രസിഡന്റ് പ്രഭ കളരിയ്ക്കൽ, നാരായണൻ കാരനാട്ട്, സന്തോഷ് കെ.ബി, ഫാ.ജോർജ് പറമ്പിത്തടം, രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.