ആഭ്യന്തരകുറ്റവാളിയുടെ സക്സസ് പ്രൊമോ ഗാനം തീനാളം
മൂന്നാം വാരത്തിലും വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്സസ് പ്രൊമോ സോങ് റിലീസായി. ക്രിസ്റ്റി ജോബിയുടെ സംഗീതത്തിൽ മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവർ ചേർന്നാണ് തീനാളം എന്ന ഗാനത്തിന്റെ രചന നിർവഹിച്ചത്. ആഭ്യന്തര കുറ്റവാളി കേരളത്തിലും വിദേശ രാജ്യങ്ങളിലും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറാൻ കാരണം ചിത്രത്തിലെ വ്യത്യസ്തമായ പ്രമേയമാണ്. നവാഗതനായ സേതുനാഥ് പദ്മകുമാർ ആണ് രചനയും സംവിധാനവും. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രത്തിൽ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ തുടങ്ങിവരും വേറിട്ട അഭിനയം കാഴ്ചവച്ചു. തുളസി, ശ്രേയ രുക്മിണി എന്നിവരാണ് നായികമാർ. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ് . പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.