ഖമനേയിയെ ലക്ഷ്യമിട്ട് ഇസ്രയേൽ, ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുമെന്ന് നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിലെ ആശുപത്രിയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലിന് ശേഷിയുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ ആണവായുധം നേടിസ്സ. ഖമനേയിയെ വധിക്കുന്നതിനെ കുറിച്ചുള്ള സാദ്ധ്യതകളും ഇസ്രയേൽ പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ല. എല്ലാ സാദ്ധ്യതകളും തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെക്കൻ നഗരമായി തെക്കൻ നഗരമായ ബീർഷെബയിലെ സൊറോക്ക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്.. ആശുപത്രിക്ക് സമീപത്തെ ആർമി കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
നേരത്തെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ "നിലനിൽക്കാൻ" അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞിരുന്നു. ഖമേനിയെ ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുമായി കാറ്റ്സ് താരതമ്യം ചെയ്തു. ഇസ്രായേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യം സ്വയം നിശ്ചയിച്ച, ഖമനേയിയെപ്പോലുള്ള ഒരു സ്വേച്ഛാധിപതിയെ ഇനി നിലനിറുത്താൻ കഴിയില്ല," കാറ്റ്സ് പറഞ്ഞു. "ഖമേനി ആധുനിക ഹിറ്റ്‌ലറാണ്," അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം ഇസ്രായേൽ-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാൻ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ 200-ലധികം പേരും ഇസ്രായേലിൽ 24 പേരും മരിച്ചു. അതിനിടെ ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ചേരാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം ചേർന്നു. യോഗത്തിന്റെ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.